മാ​ലി​ന്യക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു
Tuesday, February 27, 2024 6:24 AM IST
ക​ള​മ​ശേ​രി: പ​ത്ത​ടി​പ്പാ​ലം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ന് സ​മീ​പം മാ​ലി​ന്യക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. എ​സ്ബി​ഐ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന മാ​ലി​ന്യ​ത്തി​നാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ തീ​പി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത ത​ണ​ൽ മ​ര​ത്തി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ഏ​ലൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​വും ഇ​വി​ടെ ഇ​തേ രീ​തി​യി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യി.


ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ സ​മീ​പ​ത്തെ ഫ്ലാ​റ്റു​കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​റി​ഞ്ഞു വീ​ണ മ​തി​ൽ കെ​ട്ടു​ക​യും മാ​ലി​ന്യം വാ​രി മാ​റ്റു​ക​യും ചെ​യ്തെ​ങ്കി​ലും പു​റ​മെ​നി​ന്നും ഇ​വി​ടെ വ​ലി​യ തോ​തി​ൽ മാ​ലി​ന്ന്യം ത​ള്ളു​ന്നു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.