ബി​ജു തോ​ട്ടു​പു​റം ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, February 27, 2024 6:01 AM IST
ആ​ര​ക്കു​ഴ: ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബി​ജുതോ​ട്ടു​പു​റം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ധാ​ര​ണ പ്ര​കാ​രം സാ​ബു പൊ​തു​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ര​ണ്ടാം വാ​ർ​ഡം​ഗം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ജു തോ​ട്ടു​പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി മാ​ത്യു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സി​ന് 10, എ​ൽ​ഡി​എ​ഫി​ന് മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.