കു​ടി​യാ​ന്മ​ല​യി​ൽ ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Saturday, May 25, 2024 1:32 AM IST
കു​ടി​യാ​ന്മ​ല: ഹി​ൽ​സ്റ്റാ​ർ ലൈ​ബ്ര​റി​യു​ടെ ഒ​രുവ​ർ​ഷം നീ​ളു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി വ​രു​ന്ന പ്ര​തി​മാ​സ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം ഇ​ന്ന​ലെ ലൈ​ബ്ര​റി ഹാ​ളി​ൽ ആ​രം​ഭി​ച്ചു. ക്രി​യേ​റ്റീ​വ് ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്‌.

എ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ൽ​സ്റ്റാ​ർ ലൈ​ബ്ര​റി ര​ക്ഷാ​ധി​കാ​രി​യും കു​ടി​യാ​ന്മ​ല ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.​പോ​ൾ വ​ള്ളോ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​യേ​റ്റീ​വ് ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് കു​ടി​യാ​ന്മ​ല ഗോ​പാ​ല​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സി​നി​മ, സീ​രി​യ​ൽ താ​ര​വും കു​ടി​യാ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യു​മാ​യ സ​ദാ​ന​ന്ദ​ൻ ചേ​പ്പ​റ​മ്പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഐ​സ​ക്ക്, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് നെ​ല്ലു​വേ​ലി, ഹി​ൽ​സ്റ്റാ​ർ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കൊ​ച്ചു​കു​ടി​യാ​ത്ത്, ക്രി​യേ​റ്റീ​വ് ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് ഫോ​റം പ്ര​തി​നി​ധി സി.​സി.​ രാ​മ​കൃ​ഷ്ണ​ൻ ന​ടു​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദ​ർ​ശ​നം നാ​ളെ സ​മാ​പി​ക്കും.