കൂട്ടുമുഖം സിഎച്ച്സിക്ക് ജനറേറ്റർ കെെമാറി
1450548
Wednesday, September 4, 2024 7:39 AM IST
ശ്രീകണ്ഠപുരം: കൂട്ടുമുഖം സിഎച്ച്സിയ്ക്ക് എസ്ബിഐ ശ്രീകണ്ഠപുരം ശാഖ നൽകുന്ന ജനറേറ്ററിന്റെ കൈമാറൽ ചടങ്ങ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എസ്ബിഐ ഡിജിഎം സുരേഷ് വാക്കിൽ, ആർജിഎം ബി. ബിജേഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
ഏകദേശം 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജനറേറ്റർ സൗകര്യം എസ്ബിഐ ഒരുക്കിയത്. മെഡിക്കൽ ഓഫീസർ കെ. വൈശാഖി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. ജോസഫ് കൊന്നക്കൽ, പി.പി ചന്ദ്രാംഗദൻ, ജോസഫീന, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ.ഒ. പ്രദീപൻ, കെ.പി. ഗംഗാധരൻ, എം.സി. ഹരിദാസൻ, വി.പി നസീമ എന്നിവർ പ്രസംഗിച്ചു.