കീഴ്പള്ളി സിഎച്ച്സി പുതിയ കെട്ടിടത്തിന്റെ ഗുണനിലവാരം പരിശോധിച്ചു
1450629
Thursday, September 5, 2024 12:58 AM IST
ഇരിട്ടി: കീഴ്പള്ളി സിഎച്ച്സിയുടെ നിർമാണത്തിൽ ഇരിക്കുന്ന പുതിയ ഒപി കെട്ടിടത്തിന്റെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് മൊബൈൽ ടെസ്റ്റിംഗ് യുണിറ്റ് പരിശോധിച്ചു. നബാഡ് ധനസഹായത്തോടെ 11.4 കോടി രൂപയിലാണ് 3907 സ്ക്വയർ മീറ്റർ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.
കേരളത്തിൽ മൂന്ന് റീജിയനുകൾക്ക് ഓരോ സഞ്ചരിക്കുന്ന പരിശോധന ലാബുകളാണ് ഉള്ളത്. കോഴിക്കോട് റീജിയനു കീഴിലുള്ള വാഹനമാണ് കഴിഞ്ഞദിവസം കീഴ്പള്ളി അത്തിക്കലുള്ള സിഎച്ച്സി കെട്ടിടത്തിന്റെ നിർമാണ സാമഗ്രിഹികൾ ഉൾപ്പെടെ പരിശോധിച്ചത്. നിർമാണത്തിനായി ഉപയോഗിക്കുന്ന കമ്പി, സിമന്റ്, എം സാന്റ് , മെറ്റൽ തുടങ്ങിയവയടക്കം പരിശോധിക്കാനുള്ള സൗകര്യം ലാബിൽ ക്രമീകരിച്ചട്ടുണ്ട്. കോൺക്രീറ്റിന്റെ ഗുണനിലവാര പരിശോധനക്കുള്ള സംവിധാനവും വാഹനത്തിലുണ്ട്. ഏഴു ജീവനക്കാരാണ് വാഹനത്തിലുള്ളത്.