കാ​രു​ണ്യം കാ​ത്ത് ഷി​നോ​ജ്
Saturday, September 7, 2024 1:37 AM IST
പി​ലാ​ത്ത​റ: ത​ല​ച്ചോ​റി​ലെ ട്യൂ​മ​റി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള പു​ളി​ങ്ങോം ജോ​സ്‌​ഗി​രി​യി​ലെ നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ക​ല്ലി​ങ്ക​ൽ ഷി​നോ​ജ് ജോ​ൺ (31) സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ചി​കി​ത്സ​യി​ലാ​ണ് ഷി​നോ​ജ്.

കൂ​ലി​പ്പ​ണി ചെ​യ്‌​തു നി​ത്യ​വൃ​ത്തി ന​ട​ത്തി​യി​രു​ന്ന ഷി​നോ​ജി​നും കു​ടും​ബ​ത്തി​നും ഈ ​ഭാ​രി​ച്ച ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​നാ​കാ​ത്ത​തി​നാ​ൽ ഹോ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​പി. മ​ധു​സൂ​ദ​ന​ൻ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ഹോ​പ്പ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​എ​സ്. ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും വാ​ർ​ഡ് അം​ഗം ഷാ​ന്‍റി ക​ലാ​ധ​ര​ൻ പ്ര​സി​ഡ​ന്‍റ്, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജാ​ക്വി​ലി​ൻ ബി​ന്ന സ്റ്റാ​ൻ​ലി ട്ര​ഷ​റ​റു​മാ​യി "ഷി​നോ​ജ് ജോ​ൺ ചി​കി​ത്സാ സ​ഹാ​യ ക​മ്മ​ിറ്റി' രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ചെ​റു​പു​ഴ ഗ്രാ​മീ​ൺ ബാ​ങ്ക് ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ട് ന​മ്പ​ർ 405201000000968, IFSC: KLGB0040520, Kerala Gramin Bank, Br. Cherupuzha.