മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനുമായി തെളിവെടുപ്പ്
1450637
Thursday, September 5, 2024 12:59 AM IST
കേളകം: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ എത്തിച്ച് തെളിവെടുത്തു. ശാന്തിഗിരി, കോളിത്തട്ട്, അമ്പായത്തോട് എന്നിവടങ്ങളിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുത്തത്. കോളിത്തട്ടിലെ രണ്ട് വീടുകളിലും അമ്പായത്തോട് ടൗണിലും എത്തിച്ചിരുന്നു. കഴിഞ്ഞ മാസം ആറിനും മൊയ്തീനെ കേളകം കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു.