തലശേരി അതിരൂപത കെസിവൈഎം ജോയൽ പ്രസിഡന്റ്; അബിൻ സെക്രട്ടറി
1450567
Wednesday, September 4, 2024 7:40 AM IST
ലശേരി: കെസിവൈഎം തലശേരി അതിരൂപത കമ്മിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ ഭാരവഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ചെന്പേരി ഫൊറോനയിലെ ജോയൽ പുതുപ്പറന്പിലിനെയും ജനറൽ സെക്രട്ടറിയായി നെല്ലിക്കാംപൊയിൽ ഫൊറോനയിലെ അബിൻ വടക്കേക്കരയെയും തെരഞ്ഞെടുത്തു. തോമാപുരം ഫൊറോനയിലെ എമിൽ നെല്ലിക്കുഴിയാണ് ട്രഷറർ.
തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന സെനറ്റ് സമ്മേളനത്തിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് . സെനറ്റ് സമ്മേളനം അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ- ഗ്ലോറിയ കൂനാനിക്കൽ (ചെമ്പന്തൊട്ടി), ബിബിൻ പീടികയ്ക്കൽ (എടൂർ), സെക്രട്ടറിമാർ- അഖിൽ നെല്ലിക്കൽ (ചെറുപുഴ), അപർണ സോണി (ആലക്കോട്), കൗൺസിലർമാർ-എം.ജെ.ജോയൽ (മേരിഗിരി), സോന സാബു (കുന്നോത്ത്).