പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
1450627
Thursday, September 5, 2024 12:58 AM IST
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനോടനുബന്ധിച്ച് നടന്ന ധർണ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
സ്റ്റേഡിയം കോർണറിലെ നെഹ്റു പ്രതിമക്ക് സമീപത്ത് നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി കളക്ടറേറ്റിന് മുൻവശം സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ഫിലോമിന, എം.പി. വേലായുധൻ, ടി. കരുണാകരൻ, ടി.വി. ഗംഗാധരൻ, രവീന്ദ്രൻ കൊയ്യോടൻ, രാജേഷ് ഖന്ന, യു.കെ. ബാലചന്ദ്രൻ, ഇ.ടി. നിഷാജ് തുടങ്ങിയവർ പ്രസംഗിച്ചു.