പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1451437
Saturday, September 7, 2024 10:48 PM IST
ഇരിട്ടി: കാണാതായ യുവാവിന്റെ മൃതദേഹം ഇരിട്ടി പുഴയുടെ ഭാഗമായ കല്ലുമുട്ടി പുഴയിൽ കണ്ടെത്തി. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.
ഇലക്ട്രീഷ്യനായ ജോബിൻ വ്യാഴാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം വട്ട്യറ പുഴയിൽ എത്തിയത്. വൈകുന്നേരം നാലോടെ സുഹൃത്തുക്കൾ മടങ്ങിയെങ്കിലും ജോബിൻ അവിടെ നിൽക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞത്.
രാത്രിയായിട്ടും ജോബിൻ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തി നിടെ ജോബിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ പുഴക്കടവിൽ അഴിച്ചുവച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പോലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും പുഴയിൽ തെരച്ചിൽ നടത്തി. ഇതിനിടയിലാണ് ഇന്നലെ കല്ലുമുട്ടി പുഴയിൽ മൃതദേഹം കണ്ടെത്തുന്നത്.
ഇരിട്ടി എസ്എച്ച്ഒ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോ ർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോസഫ് - എൽസി ദന്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. മകൻ: ജോഷ്വാ. സഹോദരൻ: ഫാ. ജയ്മോൻ എംഎസ്എഫ്എസ്. സംസ്കാരം ഇന്ന് മൂന്നിന് ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .