ലൈംഗികാതിക്രമത്തിന് അറസ്റ്റിലായി
1451618
Sunday, September 8, 2024 5:57 AM IST
ചവറ: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. ചിറ്റൂര്‍, പൊന്മന സ്വദേശി രത്നാകരന് (56) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 31 -ന് ഉച്ചയ്ക്ക് ജോലിയുടെ ഭാഗമായി രത്നാകരന്റെ വീട്ടിലെത്തിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയോട് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
തുടര്‍ന്ന് ചവറ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അനീഷ്, റൗഫ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.