മമ്മൂട്ടി ഫാൻസ് കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
1451589
Sunday, September 8, 2024 5:37 AM IST
മാനന്തവാടി: നടൻ മമ്മൂട്ടി ഫാൻസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മമ്മൂട്ടിയുടെ ജൻമദിനാഘോഷത്തിന് സ്വരൂപിച്ച പണമാണ് സംഭാവന ചെയ്തത്. സംസ്ഥാന ഫാൻസ് കമ്മിറ്റിയംഗം ടി.പി. സുന്ദരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് കമ്മിറ്റി അംഗങ്ങളായ വി.ഇ. അൻസാർ, രമേഷ് കുമാർ, ടി.എ. ജോസ്, പി.എം. നിധിൻ, ഡി. അലി, അരുണ്‍ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.