നായനാർമല ക്വാറി ആർഡിഒ സന്ദർശിച്ചു
1451242
Saturday, September 7, 2024 1:37 AM IST
പയ്യാവൂർ: ചെമ്പന്തൊട്ടി നായനാർമലയിൽ പ്രദേശവാസികൾക്ക് അപകട ഭീഷണിയായ കരിങ്കൽ ക്വാറി തളിപ്പറമ്പ് ആർഡിഒ രഞ്ജിത്ത് സന്ദർശിച്ചു. സ്ഥിതിഗതികൾ വ്യക്തമായി മനസിലാക്കിയ അദ്ദേഹം പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകി. നിലവിൽ ജിയോളജി വകുപ്പ് ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.
ആർഡിഒ, നെടിയേങ്ങ വില്ലേജ് ഓഫീസർ എന്നിവർക്കൊപ്പം ജനകീയ സമിതി രക്ഷാധികാരി കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം. ഷംസീർ, സജി മേലേട്ട്, വിനോദ് പുത്തൻപുരയ്ക്കൽ, സജീവ് വയലാമണ്ണിൽ, ജോയ് നെയ്മണ്ണിൽ, ജെഫി കാക്കൊല്ലിയിൽ, ജോഷി നെടുംതൊട്ടിയിൽ എന്നിവരുമുണ്ടായിരുന്നു.