കത്തോലിക്ക കോൺഗ്രസ് ജനറൽ ബോഡി യോഗം
1450551
Wednesday, September 4, 2024 7:39 AM IST
കരയത്തുംചാൽ: ചെമ്പന്തൊട്ടി മേഖലയിലെ കത്തോലിക്ക കോൺഗ്രസ് കരയത്തുംചാൽ യൂണിറ്റ് ജനറൽ ബോഡി യോഗം ഇടവക വികാരി ഫാ.ജോസഫ് ഓരത്തേൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷോണി മറ്റത്തിൽ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, മേഖല സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ, സാജു ഇലവുങ്കൽ, ജോസ് അറയ്ക്കപ്പറമ്പിൽ, ബേബിച്ചൻ ചിറപ്പുറം, ഗോവിലി അറയ്ക്കൽ, സിജോ മാളയ്ക്കൽ എന്നിവർ പ്രസംഗിച്ചു.