പയ്യന്നൂർ: പനി ബാധിച്ച് നാലു വയസുകാരി മരിച്ചു. എട്ടിക്കുളം മൊട്ടക്കുന്നിൽ താമസിക്കുന്ന ഓലക്കാലിലെ ഒ.പി. ഫാഹിദ്-എട്ടിക്കുളത്തെ കെ.എ. ആയിഷ ദന്പതികളുടെ മകൾ സക്വ ഫാത്തിമയാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെയാണു കുട്ടി മരിച്ചത്. എട്ടിക്കുളം ഏഴിമല ഇംഗ്ലീഷ് സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ശസ്ഖ, ആമിന.