പ്രൗഢഗംഭീരം; രൂപത സുവർണജൂബിലി സമാപനം
1451624
Sunday, September 8, 2024 6:03 AM IST
പാലക്കാട്: ഒരുവർഷം നീണ്ടുനിന്ന രൂപതയുടെ സുവർണജൂബിലി ആഘോഷത്തിന് പ്രൗഢഗംഭീരസമാപനം. മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി പാലക്കാട് രൂപതയിൽ എത്തിയ മാർ റാഫേൽ തട്ടിലിന് സ്വീകരണംനൽകിയാണ് പരിപാടികൾ ആരംഭിച്ചത്.
രാവിലെ ഒന്പതിന് കത്തീഡ്രൽ അങ്കണത്തിൽ തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ജേക്കബ് മനത്തോടത്ത് തുടങ്ങിയവരും രൂപതയിലെ വൈദികരും സന്യസ്തരും അല്മായപ്രതിനിധികളും ചേർന്ന് സ്വീകരിച്ചാനയിച്ചു. തുടർന്ന് ദിവ്യബലി നടന്നു. ദിവ്യബലിക്കുശേഷം രൂപതയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.
തുടർന്ന് പൊതുസമ്മേളനം. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മാർ റാഫേൽ തട്ടിലിനെ പൊന്നാടയണിയിച്ച് പാലക്കാട് രൂപതയുടെ ഉപഹാരം സമ്മാനിച്ചു. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്തിനെ മാർ തട്ടിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പാലക്കാട് രൂപതയുടെ ചരിത്രം പ്രതിപാദിക്കുന്ന "അതിജീവനത്തിന്റെ സുവിശേഷം' എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ് മാർ പോൾ ആലപ്പാട്ട് പ്രകാശനം ചെയ്തു. മാർ റാഫേൽ തട്ടിൽ പുസ്തകം സ്വീകരിച്ചു. ഫാ. ജോസഫ് ചിറ്റിലപ്പിള്ളി പുസ്തകത്തെപ്പറ്റി വിശദീകരിച്ചു. സോവനീർ പ്രകാശനം മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. മോണ്. ജീജോ ചാലയ്ക്കൽ സോവനീർ സ്വീകരിച്ചു.
വയനാട്, വിലങ്ങാട് പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് പാലക്കാട് രൂപതയുടെ ധനസഹായം കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന് മാർ പീറ്റർ കൊച്ചുപുരയ്ക്കലും മാർ ജേക്കബ് മനത്തോടത്തും ചേർന്ന് കൈമാറി. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കു രൂപതയുടെ ഉപഹാരം മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നൽകി.
രൂപതയിലെ സീനിയർ വൈദികരായ ഫാ. ജോസ് പി. ചിറ്റിലപ്പിള്ളി, ഫാ. പോൾ തോട്ടിയാൻ, ഫാ. സെബാസ്റ്റ്യൻ മംഗലൻ, ഫാ. പീറ്റർ കുരുതുകുളങ്ങര, ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, ഫാ. ജോസ് കണ്ണന്പുഴ, ഫാ. ജോസ് പൊട്ടേപറന്പിൽ, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ എന്നിവരെ ആദരിച്ചു.
വടക്കഞ്ചേരി ദൈവദാൻ സെന്ററിലെ ജോബി വെട്ടുവയലിൽ, കൊട്ടേക്കാട് സ്നേഹജ്വാലയിലെ തങ്കച്ചൻ നാരംവേലിൽ, കഞ്ചിക്കോട് മരിയൻ വില്ലേജ്, ഒറ്റപ്പാലം പോളി ഗാർഡനിലെ സിജു വിതയത്തിൽ, കരിന്പ തിരുക്കുടുംബാശ്രമത്തിലെ മോളി എന്നിവർക്കു സ്നേഹോപഹാരം കൈമാറി.
വിവിധ മേഖലകളിൽ മികവു തെളിയിച്ച അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഫിലിപ്പ് മന്നത്തുകുഴിയിൽ, കരോട്ട് കിഴക്കയിൽ ജോസ്- പ്രിജി ദന്പതികൾ, ആൽഡ്രിൻ ജോബി, ബിനു ബിജു, ഡേവിഡ് ജോസഫ്, എസ്. മേഘ, ട്രേസ മരിയ മെവിൻ, ജെസൻ, ഫാ. റെനി പൊറത്തൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.