പൂക്കൃഷിയുമായി എൻഎസ്എസ് വോളന്റിയർമാർ `
1450625
Thursday, September 5, 2024 12:58 AM IST
ഇരിട്ടി: കിളിയന്തറ ഹയർ സെക്കൻഡറി സ്കൂളിൽ ചെണ്ടുമല്ലി കൃഷി നടത്തി വിജയം കൊയ്ത് എൻഎസ്എസ് വോളന്റിയർമാർ. അന്യസംസ്ഥാനത്തിൽ നിന്നും വരുന്ന പൂക്കൾ വില കൊടുത്തു വാങ്ങി പൂക്കളം ഒരുക്കിയിരുന്ന വോളന്റിയർമാർ ഇത്തവണ ചെണ്ടുമല്ലി ചെടികൾ സ്വയം കൃഷി ചെയ്താണു പൂക്കൾ വിരിയിച്ചെടുത്തത്.
പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ നേതൃത്വത്തിലാണു വോളന്റിയർമാർക്ക് മല്ലിക തൈകൾ എത്തിച്ചു നൽകിയത്.
ജൂലൈ ആദ്യവാരത്തിൽ ആരംഭിച്ച പൂകൃഷി കനത്ത മഴയെയും അതിജീവിച്ച് അത്തം നാളാവുമ്പോഴേക്കും മൊട്ടിട്ട് വിളവെടുപ്പിനു പാകമായിരിക്കുകയാണ്. എൻ എസ്എസ് പ്രോഗ്രാം ഓഫീസർ വനജകൃഷ്ണൻ ചെണ്ടുമല്ലി കൃഷിക്ക് നേതൃത്വം നൽകി. സ്കൂളിന്റെ ടെറസിലായിരുന്നു കൃഷി. കൃഷി പരിപാലനത്തിന് പൂർണ പിന്തുണയുമായി പ്രിൻസിപ്പൽ എം.ജെ. വിനോദും സഹഅധ്യാപകരും ഒപ്പമുണ്ടായിരുന്നു.