കെജിഎൻഎ ജില്ലാ സമ്മേളനം തുടങ്ങി
1450549
Wednesday, September 4, 2024 7:39 AM IST
എരിപുരം: കേരള ഗവ. നഴ്സസ് അസോസിയേഷന് അറുപത്തിയേഴാമത് ജില്ലാ സമ്മേളനം പിസിസി മെമ്മോറിയൽ ഹാളിൽ ആരംഭിച്ചു. കൗൺസിൽയോഗം സംസ്ഥാന സെക്രട്ടറി ടി.ടി. ഖമറുസ്സമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. സീന അധ്യക്ഷത വഹിച്ചു.
കെ.എം.ജിഷ, ടി.പി.ദീപ, പി.പ്രീത, കെ.വി.പുഷ്പജ, വി.പി.സാജൻ, സി.ജി.സുധർമ എന്നിവർ പ്രസംഗിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ മുൻ എംഎൽഎ ടി.വി. രാജേഷ് നിർവഹിക്കും. ഉച്ചയക്ക് 12ന് യാത്രയയപ്പ് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഷീന ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഉച്ച കഴിഞ്ഞ് രണ്ടിന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ആന്റണി ഉദ്ഘാടനം ചെയ്യും. സമാപന പൊതുസമ്മേളനം റാലിക്ക് ശേഷം വൈകുന്നേരം പഴയങ്ങടി ബസ് സ്റ്റാൻഡിൽ എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.