ബീവറേജ് ഔട്ട്ലെറ്റിലെ മദ്യകുപ്പി മോഷണം; പ്രതികൾ അറസ്റ്റിൽ
1450559
Wednesday, September 4, 2024 7:39 AM IST
കേളകം: കേളകം ബീവറേജ് ഔട്ട്ലെറ്റിലെ മദ്യകുപ്പികൾ മോഷ്ടടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവോണപ്പുറം കോളനിയിലെ അമ്പാടി രഞ്ജിത്ത്, പ്രഷിത്ത്, ചതിരൂർ കോളനിയിലെ രാജേഷ് എന്ന അപ്പുണി എന്നിവരെയാണ് കേളകം എസ്ഐ വി.വി. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ മാസം 16ന് രാത്രിയിലാണ് ബീവറേജ് ഔട്ട്ലെറ്റ് കെട്ടിടത്തിന് പിറകുവശത്തെ ജനൽ ഗ്ലാസ് തകർത്ത ശേഷം ബോക്സിൽ സൂക്ഷിച്ചിരുന്ന റോയൽ ആർമിയുടെ അര ലിറ്ററിന്റെ 23 മദ്യകുപ്പികൾ മോഷ്ടിക്കുകയായിരുന്നു. ഇതിൽ 17 കുപ്പികൾ സമീപത്തെ ടയർ പഞ്ചറ് കടയ്ക്ക് പിറക് വശത്തു നിന്നു കണ്ടെടുത്തിരുന്നു. മുഴക്കുന്ന്, ഇരിട്ടി, പേരാവൂർ, കേളകം എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരേ നിരവധി കേസുകൾ ഉണ്ടെന്ന് എസ്ഐ പറഞ്ഞു.