സഹകരണ മേഖലയില്‍ നടക്കുന്നത് സംഘടിത കൊള്ള: അജി കൊളോണിയ
1450628
Thursday, September 5, 2024 12:58 AM IST
ഇരിട്ടി: അയ്യന്‍കുന്നില്‍ മാത്രമല്ല കേരളത്തിലെ സഹകരണ സംഘങ്ങളിലെല്ലാം നടക്കുന്നത് സംഘടിത കൊള്ളയാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ. അയ്യന്‍കുന്നിലെ സഹകരണ സംഘങ്ങളിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അങ്ങാടിക്കടവില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10ന് ആരംഭിച്ച ഉപവാസ സമരം ജില്ലാ പ്രസിഡന്റ് ഷാജി മാട്ടറ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തില്‍ ലോണ്‍ തട്ടിപ്പിനിരയായവരും നിക്ഷേപ തട്ടിപ്പിനിരയായവരും പങ്കെടുത്തു. ജോര്‍ജ് ഒറ്റപ്ലാക്കല്‍, ഐപ്പ് പടവില്‍, ഒ.ജെ. മാത്യു ഒറ്റപ്ലാക്കല്‍, തോമസ് ചക്കാംകുന്നേല്‍, വത്സമ്മ മണലേല്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷാജി മാട്ടറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജയദേവ് ഗംഗാധരന്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പാമ്പയ്ക്കല്‍, സ്റ്റാനി സ്ലാവോസ്, പി.വി. ജോസഫ് പാരിക്കാപള്ളി, സിബി തുരുത്തിപള്ളി, വത്സമ്മ മണലേല്‍, ജോളി പേരേക്കാട്ട്, ഒ.ജെ. മാത്യു ഒറ്റപ്ലാക്കല്‍, ഐപ്പ് പടവില്‍ എന്നിവർ പ്രസംഗിച്ചു.