പാടിയോട്ടുചാൽ മത്സ്യ മാർക്കറ്റ് റോഡിൽ ഗർത്തം രൂപപ്പെട്ടു
1451240
Saturday, September 7, 2024 1:37 AM IST
ചെറുപുഴ: പാടിയോട്ടുചാൽ മത്സ്യ മാർക്കറ്റ് റോഡിൽ ഗർത്തം രൂപപ്പെട്ടു. ഒരാഴ്ചയിലേറെയായി പെരിങ്ങോം വയക്കര പഞ്ചായത്തിലെ പാടിയോട്ടുചാൽ ടൗണിലുള്ള മൽസ്യ മാർക്കറ്റിലേയ്ക്ക് പോകുന്ന റോഡിലാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഒരാഴ്ച കഴിഞ്ഞിട്ടും പഞ്ചായത്തോ സ്ഥലം ഉടമയോ ഇതിനു പരിഹാരം കാണുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. സ്ഥലം ഉടമയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എങ്കിലും അടിയന്തര സഹായമായി 10000 രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കയാണ് ഗർത്തം.