തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
1450554
Wednesday, September 4, 2024 7:39 AM IST
തളിപ്പറമ്പ്: തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾ അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ദിവസമായി വർധിപ്പിക്കുക, കാർഷിക മേഖലയിലുള്ള 699 രൂപയെങ്കിലും മിനിമം വേതനം അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർക്കുമെൻ കൊമ്പൻ സേഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഐൻടിയുസി തളിപ്പറന്പ് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഡിസിസി ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി തളിപ്പറമ്പ് റീജണൽ പ്രസിഡന്റ് സണ്ണി താഴത്തെകുടത്തിൽ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി എ.ടി നിഷാത്ത് മുഖ്യപ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി എം.പ്രഭാകരൻ, സോമനാഥൻ, വി.വി വേണുഗോപാൽ, വിഷ്ണുദാസ് ചപ്പാരപ്പടവ്, പി.വി നാണു, പ്രമീള രാജൻ, ടി.കെ ഷമീർ, വിനോദ് കുമാർ, സുബ്രഹ്മണ്യൻ, മിനി രജീഷ്, കെ.വി. അശോകൻ, ടി.വി രാജേഷ് എന്നിവർ പ്രസംഗിച്ചു