പരിയാരം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1451237
Saturday, September 7, 2024 1:37 AM IST
പരിയാരം: പരിയാരം സെന്റ് മേരീസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാൾ തുടങ്ങി. വികാരി ഫാ. മാർട്ടിൻ മാത്യു കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ബെന്നി മണപ്പാട്ട് കാർമികനായി.
ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന ജപമാല, ദിവ്യബലി എന്നിവയ്ക്ക് ഫാ. രാജൻ ഫൗസ്തോ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശിർവാദം.
നാളെ രാവിലെ 9.30ന് ജപമാല, 10ന് ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് ഫാ. ലിനോ പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ഫാ. ഷിന്റോ വെളീപറന്പിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശിർവാദം, വാഹന വെഞ്ചരിപ്പ്, മതബോധന വിദ്യാർഥികളുടെ കലാപരിപാടികൾ, നേർച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും.