വയോജന സംഗമം നടത്തി
1450634
Thursday, September 5, 2024 12:59 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റേയും, ജെൻഡർ റിസോഴ്സ് സെന്ററിന്റേയും ആഭിമുഖ്യത്തിൽ ഊന്ന് - വയോജന സംഗമം നടത്തി. നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് വിഹിത മായ 2,75,365 രൂപ നഗരസഭ ചെയർപേഴ്സന് കൈമാറി. ചടങ്ങിൽ കുടുംബശ്രീ സിഡിഎസിന് പുതിയ കംപ്യൂട്ടർ, ലാപ്ടോപ്പും പ്രിന്റർ എന്നിവയുടെ കൈമാറ്റവും നടന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എ. ഓമന, വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. സി. ജോസഫ് കൊന്നക്കൽ, ജോസഫിന, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു, സെക്രട്ടറി ടി വി നാരായണൻ, പി. പ്രേമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. വയോജനങ്ങൾക്ക് ജീവിതസായാഹ്നം എങ്ങനെ മനോഹരമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നവീൻ എം എടമന ക്ലാസുകൾ നയിച്ചു.