വിമാനയാത്രാ നിരക്ക് വർധന: മാർച്ച് നടത്തി
1450556
Wednesday, September 4, 2024 7:39 AM IST
കണ്ണൂര്‍: യാതൊരു വ്യവസ്ഥയുമില്ലാത്ത വിമാനയാത്രാ നിരക്ക് വർധനവുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല തീരുമാനമുണ്ടാക്കാന്‍ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് നിരന്തരമായി സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവും പ്രവാസി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുമായ പി. സന്തോഷ് കുമാര്‍ എംപി.
പ്രവാസി ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനയാത്രാനിരക്ക് വർധനവിനെതിരേ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിലക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ജില്ലാ ജോയിന്റെ സെക്രട്ടറി എ. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ശശീന്ദ്രൻ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വെള്ളോറ രാജന്, പ്രവാസി ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയൻ നണിയൂര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കുഞ്ഞില്ലത്ത് ലക്ഷ്മണന്, കെ.പി. രവീന്ദ്രന്, മുന്‍ ജില്ലാ പ്രസിഡന്റ് പി. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.