പയ്യന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1450957
Friday, September 6, 2024 1:46 AM IST
ചെറുപുഴ: പയ്യന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്നു.ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ എഇഒ ടി.വി. ജ്യോതിബസു പ്രോഗ്രാം വിശദീകരിച്ചു. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ലോഗോ പ്രകാശനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ജെഫിൻ ജോസാണ് ലോഗോ രൂപകല്പന ചെയ്തത്.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ആദ്യ സംഭാവന ഏറ്റുവാങ്ങി. മുഖ്യാധ്യാപകൻ ജെസ്റ്റിൻ മാത്യു ബഡ്ജറ്റ് അവതരിപ്പിച്ചു.
ചെറുപുഴ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, രേഷ്മ വി. രാജു, കെ.എ. സജി, ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് പ്രദീപ് , പി.എ. ഉണ്ണികൃഷ്ണൻ, റോയി തോമസ്, സാൽവി സെബാസ്റ്റ്യൻ, സിസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.