ശ്രവണ സഹായി വിതരണം ചെയ്തു
1451645
Sunday, September 8, 2024 6:28 AM IST
തിരുവനന്തപുരം: ഉമ്മൻചാണ്ടി ഫൗണ്ടേഷനും റോട്ടറി ഓഫ് ട്രിവാൻഡ്രം ഫിനിക്സും സൈലന്റ് നൈറ്റും ചേർന്ന് ഏഴു കുട്ടികൾക്ക് ശ്രവണ സഹായി സൗജന്യമായി വിതരണം ചെയ്തു. ചടങ്ങ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോക്ലിയർ ഇൻപ്ലാന്റ് സർജറിയെക്കുറിച്ച് ഡോ. ജോണ് പണിക്കർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ് ട്രിവാൻഡ്രം ഫിനിക്സ് പ്രസിഡന്റ് ബാലമുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
സൈലന്റ് നൈറ്റ് മാനേജിംഗ് ഡയറക്ടർ തോമസ് അലക്സാണ്ടർ റോട്ടറി ക്ലബ് അംഗങ്ങളായ സഞ്ജു ശശിധർ, നിർമൽ ഹരീഷ്, അശ്വിൻ, ശ്രീജിത്ത്, അഷ്റഫ്, യതി സൂര്യ, ശശി, സിയാസ് ഡയറകടർ തുടങ്ങിയവർ പങ്കെടുത്തു.