വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ച സഹായധനം കൈമാറി
1450956
Friday, September 6, 2024 1:46 AM IST
ആലക്കോട്: ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ കണ്ണൂര്‍, കാസർഗോഡ് മേഖലകളിലെ യൂണിറ്റുകളും സ്വാശ്രയസംഘങ്ങളും വയനാട്ടിലെ ദുരിതബാധിത ര്‍ക്കായി സ്വരൂപിച്ച സഹായധനം കൈമാറി. അരങ്ങം ശ്രേയസ് സബ് സെന്ററില്‍ നടന്ന ചടങ്ങില്‍ ശ്രേയസ് കാസർഗോഡ് മേഖലാ ഡയറക്ടര്‍ ഫാ. ഡോ. സാമുവല്‍ പുതുപ്പാടി തുക ഏറ്റുവാങ്ങി. സോണല്‍ മാനേജര്‍ ഫാ. ജോണ്‍ കയത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. സാജന് വര്‍ഗീസ് , ഷാജി മാത്യു, വി.വി. നളിനാക്ഷന്, റിന്റോ മാത്യു എന്നിവർ പ്രസംഗിച്ചു.