റിപ്പർ ചന്ദ്രന്റെ തൂക്കിലേറ്റലിനു നേതൃത്വം നല്കിയ ജയില്‍ സൂപ്രണ്ട് ഇനി ഓര്മ
1450568
Wednesday, September 4, 2024 7:45 AM IST
കണ്ണൂർ: കേരളത്തിൽ ഒടുവിലത്തെ വധശിക്ഷയ്ക്ക് നേതൃത്വം നല്കിയ ജയില്‍ സൂപ്രണ്ട് ഇനി ഓർമ. അഴീക്കോട് അരയാക്കണ്ടിപ്പാറ പച്ച ഹൗസില്‍ എന്‍. പി. കരുണാകരനാണ് ഇന്നലെ വിട പറഞ്ഞത്. ഒരുകാലത്ത് നാടിന് പേടിസ്വപ്നമായിരുന്ന വാകേരി ചിരട്ടമ്പത്ത് ബാലകൃഷ്ണനെയും റിപ്പര്‍ ചന്ദ്രന് എന്ന മുതുകുറ്റി ചന്ദ്രനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത് ജയില്‍ സൂപ്രണ്ട് എന്‍. പി. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു.
വയനാട് വാകേരി ചിരട്ടമ്പത്ത് ബാലകൃഷ്ണനെ 1990 മാര്‍ച്ച് 16നാണ് തൂക്കിലേറ്റിയത്. 1991 ജൂലായ് ആറിന് കാസര്‍ഗോഡ് നീലേശ്വരം കരിന്തളം സ്വദേശി മുതുകുറ്റി ചന്ദ്രനും സെൻട്രൽ ജയിലിലെ തൂക്കുമരത്തിന്റെ ഇരയായി. സംസ്ഥാനത്ത് റിപ്പര്‍ ചന്ദ്രനെയാണ് അവസാനമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ആരാച്ചാരുടെ തസ്തിക ഇല്ലാത്തതിനാല്‍ വധശിക്ഷ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ജയില്‍ സൂപ്രണ്ടിനായിരുന്നു. വിധി നടപ്പിലാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആരും മുന്നോട്ടുവരാത്ത സാഹ ചര്യത്തില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പുറത്തുനിന്ന് ആളുകളെ കണ്ടെത്തി ശിക്ഷ നടപ്പിലാക്കു കയായിരുന്നു. പിന്നീട് സംസ്ഥാനത്ത് ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ല.
1985-86 കാലഘട്ടത്തിൽ വടക്കന്‍ കേരളത്തെ വിറപ്പിച്ച ആളായിരുന്നു റിപ്പര്‍ ചന്ദ്രൻ. സന്ധ്യ മയങ്ങി യാല്‍ റിപ്പറെ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതെയായി. റോഡുകള്‍ വിജനമായി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടു. നരാധമനെ തേടി പോലീസ് നെട്ടോമോടി. 14 കൊലപാതകങ്ങളില്‍ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി. എങ്കിലും ദമ്പതിമാരെ വധിച്ച കേസില്‍ മാത്രമാണ് ഇയാൾക്ക് വധശിക്ഷ ലഭിച്ചത്. മറ്റു കേസുകളിൽ ജീവപര്യന്തമായിരുന്നു.
ശിക്ഷ നടപ്പാക്കും മുന്‍പ് അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് ചന്ദ്രന് പറഞ്ഞതായി അന്നത്തെ സൂപ്രണ്ടായിരുന്ന കരുണാകരന് വെളിപ്പെടുത്തി യിരുന്നു. വിധി നടപ്പാക്കാന്‍ പോകുകയാണെന്ന് അറിയിച്ചപ്പോള്‍ ചായ ആവശ്യപ്പെട്ടു. അതില്‍ കുറച്ച് കുടിച്ചു. തുടര്‍ന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരെ തൂക്കുമരത്തിലേക്ക് ശാന്തനായി നടന്നു. കൈകള്‍ പിറകിലേക്ക് കെട്ടി മുഖംമൂടി ധരിപ്പിച്ചു. തൂക്കിലേറ്റാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ റിപ്പര്‍ ചന്ദ്രന്റെ ഹൃദയമിടിപ്പ് അരികിലുള്ളവര്‍ക്ക് കേള്‍ക്കാമായിരുന്നു.
അടുത്തുനിന്ന ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരുന്നു. ആരും പരസ്പരം നോക്കുക പോലും ചെയ്തില്ല. കോടതിവിധി നടപ്പാക്കാന്‍ പോകുകയാണെന്ന് സൂപ്രണ്ട് പറഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ചന്ദ്രന് പറഞ്ഞു "ഞാന്‍ തയാറാണ് സാര്‍'.... ഇതായിരുന്നു അവസാന വാക്കുകളെന്ന് ഒരു അഭിമുഖത്തില്‍ എന്‍. പി. കരുണാകരന് വെളിപ്പെടുത്തിയിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തി റിക്കാർഡ് എഴുതുമ്പോള്‍ കൈവിറയലുണ്ടായതായും അന്ന് കരുണാകരന് ഓര്‍ത്തിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറായിരുന്നു. കരുണാകരന് അക്കാലത്ത് ജയിലിലുണ്ടായിരുന്ന മുന്‍നിര രാഷ്ട്രീയ നേതാക്കളുമായി അടുത്ത ചങ്ങാത്തത്തിലായിരുന്നു. പിന്നീട് ജയില്‍ സൂപ്രണ്ടായ ശേഷം ഉത്തര മേഖലയിലെ മിക്ക ജില്ലാ ജയിലുകളിലും സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് ഡിഐജി അഴീക്കോട്ടെ മികച്ചൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് എന്‍.പി. കരുണാകരന്.