റോഡ് ടാറിംഗ് ഉടൻ നടത്തണം: കേരള കോൺഗ്രസ്-എം
1450631
Thursday, September 5, 2024 12:58 AM IST
ചെമ്പന്തൊട്ടി: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലും ചെറുപുഷ്പം യുപി സ്കൂളിലുമായി നടത്താൻ തീരുമാനിച്ചിട്ടുള്ള ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥ മൂലം നിർത്തിവച്ച ചെമ്പന്തൊട്ടി മത്തായിക്കുന്നിലെ മെക്കാഡം ടാറിംഗ് അടിയന്തര പ്രാധാന്യം നൽകി ഉടൻതന്നെ പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ്-എം ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിന്റെ പുനർനിർമാണം നടക്കുന്ന സാഹചര്യത്തിൽ ചെമ്പന്തൊട്ടി ടൗണിലേതടക്കം നിലവിലുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് വാഹന പാർക്കിംഗിനാവശ്യമായ സൗകര്യവും ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കുറ്റ്യാത്ത് അധ്യക്ഷത വഹിച്ചു. സി.ജെ. ജോൺ, ബിജു പുതുക്കള്ളിൽ, സണ്ണി മുക്കുഴി, ഷാജി കുര്യൻ, ജോർജ് മേലേട്ട്തടത്തിൽ, റോബിൻ തേരാൻകുടി, കെ.ജെ. ജോയി, ബാബു തയ്യിൽ എന്നിവർ പ്രസംഗിച്ചു.