കണ്ണൂർ: കണ്ണൂർ തളാപ്പ് എകെജി ആശുപത്രിയുടെ നേതൃത്വത്തിൽ കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന നേത്രവിഭാഗം ആശുപത്രിയായ എ.കെ.ജി നേത്രാലയ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവരെ ചേർത്തുനിർത്തുവാനായി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.
പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം പയ്യാമ്പലം ദിനേശ് ഭവനിൽ കെ.വി. സുമേഷ് എംഎൽഎ കേരള ദിനേശ് സെക്രട്ടറി കിഷോർ കുമാറിന് നൽകി നിർവഹിച്ചു. എ.കെ.ജി നേത്രാലയ ചെയർമാൻ പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കേരള ദിനേശ് ചെയർമാൻ ദിനേശ് ബാബു, എ.കെ.ജി നേത്രാലയ മാനേജിംഗ് ഡയറക്ടർ മുകേഷ് അത്തായി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. വികാസ്, എ.കെ.ജി ആശുപത്രി ഡയറക്ടർമാരായ മോഹനൻ നമ്പ്യാർ, ഷമീം തുടങ്ങിയവർ പ്രസംഗിച്ചു. സഹകരണ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചുരുങ്ങിയ ചിലവിൽ വിദഗ്ധ നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രിവിലേജ് കാർഡ് പദ്ധതി നടപ്പിലാക്കുന്നത്.