മധ്യവയസ്കന് മർദനം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്
1450564
Wednesday, September 4, 2024 7:39 AM IST
വളപട്ടണം: വിവരാവകാശം ചോദിച്ചതിലുള്ള വിരോധത്തിൽ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി മർദിച്ചെന്ന പരാതിയിൽ വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പെടെ മൂന്നു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.
വളപട്ടണത്തെ പി.വി. മുഹമ്മദലിയുടെ(54) പരാതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ, എ.ടി.ഷമീൻ, ഓട്ടോ ഡ്രൈവർ കരീം എന്നിവർക്കെതിരേയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 9.30 നാണ് സംഭവം. വളപട്ടണം ജിഎച്ച്എസ് എസ് സ്കൂളിന് സമീപം താമസിക്കുന്ന പരാതിക്കാരന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.