ചെമ്പേരി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ഇന്റർനാഷണൽ ചെമ്പേരി ചാപ്റ്റർ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെ ആദരിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.ജെ. ജോർജ്, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ് എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ അധ്യാപിക ബീന അഗസ്റ്റിൻ, മാത്തുക്കുട്ടി ഉറുമ്പിൽ, പ്രഫ. എം.വാസുദേവൻ നായർ, സിബി പുന്നക്കുഴിയിൽ, ബോബിൻ അപ്പോളോ എന്നിവർ പ്രസംഗിച്ചു.