ചരൾ സെന്റ് സെബാസ്റ്റ്യൻസ് പുതിയ പള്ളിയുടെ തറക്കല്ലിടീൽ ഇന്ന്
1450560
Wednesday, September 4, 2024 7:39 AM IST
ചരൾ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീൽ ഇന്ന് നടക്കും. വൈകുന്നേരം 4.30ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ചടങ്ങ് നിർവഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. ജെയ്സ് കുരിശുംമൂട്ടിൽ ദിവ്യബലി അർപ്പിക്കും.
തുടർന്ന് ഇടവകയിൽ സേവനം ചെയ്ത് വിശ്രമ ജീവിതത്തിൽ പ്രവേശിച്ച വൈദികരെ ആദരിക്കും. ചടങ്ങിൽ ഇടവക വികാരി ഫാ. സനൽ അച്ചാണ്ടി പങ്കെടുക്കും.