അധ്യാപക ദിനം ആഘോഷിച്ചു
1450959
Friday, September 6, 2024 1:46 AM IST
ചെമ്പന്തൊട്ടി: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണവും അധ്യാപകരെ ആദരിക്കലും ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോന ഡയറക്ടർ ഫാ. തോമസ് ചെരുവിൽ അധ്യാപക ദിന സന്ദേശം നൽകി. ജോസഫ് കൈതമറ്റം, ജിമ്മി ആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽ, സജി അടവിച്ചിറ, ഷീജ പുഴക്കര, വി.എം.തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപക, അനധ്യാപകരുടെയും സാന്നിധ്യത്തിൽ സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി.ഏബ്രഹാമിനെ സ്കൂൾ മാനേജരും ചെമ്പന്തൊട്ടി ഫൊറോന വികാരിയുമായ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു. മുഴുവൻ അധ്യാപക ക്കും പൂച്ചെണ്ടും ഉപഹാരങ്ങളും സമ്മാനിച്ചു.
ചെമ്പന്തൊട്ടി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നെടിയേങ്ങ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂളിലെ ആദ്യകാല മുഖ്യാധ്യാപകൻ ലാസർ, അധ്യാപിക മറിയക്കുട്ടി എന്നിവരെയാണ് മണ്ഡലം പ്രസിഡന്റ് ജിയോ ജേക്കബ് ആദരിച്ചത്. ശ്രീകണ്ഠപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി. ജോസഫ്, ബ്ലോക്ക് സെക്രട്ടറിമാരായ പി.സി.ജോസ്, അപ്പച്ചൻ നെടിയകാലായിൽ, മണ്ഡലം ട്രഷറർ രാജൻ താന്നിക്കാക്കുഴി, സണ്ണി ഇലവുങ്കൽ, എന്നിവർ നേതൃത്വം നൽകി.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മേഖലയിൽ അധ്യാപനരംഗത്ത് 60 വർഷമായി സ്തുത്യർഹമായ സേവനം ചെയ്ത പ്രഫ. വി. ഡി. ജോസഫിനെ ശ്രീകണ്ഠപുരം കോട്ടൂർ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപത ട്രഷറർ സുരേഷ് ജോർജ് ഷാൾ അണിയിച്ച് ആദരിച്ചു.പ്രസിഡന്റ് സൈജോ ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സാബു വെട്ടിക്കൽ,ജെയിംസ് ചേരിക്കത്തടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എള്ളരിഞ്ഞി എഎൽപി സ്കൂളിലെ കുട്ടികൾ അധ്യാപകർക്ക് പൂക്കൾ സമ്മാനിച്ചു. പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ, ഡോ.എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് പി.ഗീത അധ്യക്ഷത വഹിച്ചു. പി.രാജേഷ്, എം.സി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് നിർമല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ദിനാചരണം വ്യാപാരി - വ്യവസായി ഏകോപന സമിതി നേതാവ് ടോമി കാരിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റർ ആൻസി ടോം അധ്യക്ഷത വഹിച്ചു. ബെറ്റി തോമസ്, ബിന്ദു രമേശ്, സിൽവി ആന്റോ, സിസ്റ്റർ അനൂപ ജോയ്, സിസ്റ്റർ. അനില അഗസ്റ്റിൻ, റീന തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപകരെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.എ. സജി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ജെസ്റ്റിൻ മാത്യു, ലളിതാ സുരേന്ദ്രൻ, പി.വി. ഭാസ്കരൻ, ബിജോ, ബിന്നി ജോസഫ്, നാരായണൻ, എൻ. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പിടിഎ, എകെസിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാചരണം എകെസിസി യൂണിറ്റ് പ്രസിഡന്റ് ജോണി മലേക്കുടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ മൊമന്റോ നൽകി അധ്യാപകരെ ആദരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, അജി കരിയിൽ, ജോസ് അഗസ്റ്റിൻ, റീന സജി,അവിതാൻ നിഷാന്ത്, മജി മാത്യു എന്നിവർ പ്രസംഗിച്ചു.
ഉദയഗിരി: പ്രത്യാശ യുപി സ്കൂളിൽ അധ്യാപകരുടെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ പൂർവ അധ്യാപകരെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിലെ 65 അധ്യാപകർക്കും ചെടികൾ നൽകി ആദരിച്ചു.സ്കൂളിൽ ചെടികൾ നട്ട് സ്കൂളിനെ ഹരിതവത്കരിക്കുകയും ചെയ്തു. മാനേജർ ഫാ.തോമസ് തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: അധ്യാപകദിനത്തിൽ ടിഎസ്എസ്എസ് ചെറിയ അരീക്കമല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിലെ അംഗങ്ങളായ അധ്യാപകരെ യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുതുമന, ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റെ ജോഷി കുന്നത്ത്, സെക്രട്ടറി ജോജോ പുല്ലാട്ട്, സരിത രമേശൻ, രാജു ചക്കാലമുറിയിൽ, ഷിബു മാണി കാവുംപുറത്ത് എന്നിവർ ചേർന്ന് ആദരിച്ചു. അംഗൻവാടി അധ്യാപകരായ ഗിരിജ രാജൻ, ബിന്ദു ഡൊമിനിക്, സുജ ജോൺസൺ, മിനി മാത്യു എന്നിവരെ അംഗൻവാടിയിലെത്തിയാണ് ആദരിച്ചത്.
തുടർന്ന് ഷിബു കാക്കനാട്ട്, ബിൻസി കുന്നത്ത്, പ്രിൻസ് വാളിപ്ലാക്കൽ, ജോസ് കുഴിവേലിൽ, മായ കുഴിവേലിൽ എന്നിവരേയും പൊന്നാടയണിയിച്ച് ആദരിച്ചു.