ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത്
1450639
Thursday, September 5, 2024 12:59 AM IST
കണ്ണൂർ: അഴീക്കോട് വെള്ളക്കല്ലില് ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത്. ഇന്നലെ രാവിലെയാണ് സംഭവം. നിഥിനിന്റെ വീട്ടിലാണ് റീത്ത് കണ്ടെത്തിയത്.
ബിജെപി പ്രവർത്തകരായ നിഥിൻ, അശ്വൻ എന്നിവരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ചുവർഷം ശിക്ഷ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അർജുൻ ആയങ്കി ഉൾപ്പെടെ രണ്ടു പേർ കോടതി വിധിച്ച രണ്ടു ലക്ഷം രൂപ പിഴയടച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഈ വിവരം അർജുൻ ആയങ്കി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് മുന്നിൽ റീത്ത് കണ്ടെത്തിയത്.