അധ്യാപക ദിനം ആഘോഷിച്ചു
1450955
Friday, September 6, 2024 1:46 AM IST
കണ്ണൂർ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ ദേശീയ -സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ ആദരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ പരിധിയിൽ നിന്നും അവാർഡ് നേടിയ14 പേരെയാണ് കോർപറേഷൻ ആദരിച്ചത്. ഇതിൽ വാണിദാസ് എളയാവൂരിനെ അദേഹത്തിന്റെ വസതിയിൽ പോയാണ് ആദരിച്ചത്. എല്ലാവരെയും പൊന്നാട അണിയിക്കുകയും പ്രത്യക ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.
ഡെപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ, സുരേഷ് ബാബു എളയാവൂർ പി.കെ. രാഗേഷ്, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: കത്തോലിക്കാ കോൺഗ്രസ് നെല്ലിക്കായിൽ മേഖലാതല അധ്യാപക ദിനാചരണം ഇരിട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ ഫൊറോന ഡയറക്ടർ ജോസഫ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സമിതി അംഗം തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. ഔസേപ്പച്ചൻ ജെയിംസ് മന്നാകുളം, ലിസി കല്ലട, ഏബ്രഹാം വലിയമറ്റം എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ 15 അധ്യാപകരെ ആദരിച്ചു.
ഇരിട്ടി: കത്തോലിക്കാ കോൺഗ്രസ് കുന്നോത്ത് മേഖലകമ്മറ്റിയുടെ നേതൃത്വ ത്തിൽ അധ്യാപക ദിനാചരണം അധ്യാപകനായ അൽഫോൻസിനെ പൊന്നാട അണിയിച്ച് കുന്നോത്ത് മേഖല ഡയറക്ടർ ഫാ. ജോസഫ് തേനംമാക്കൽ ഉദ്ഘാടനം ചെയ്തു .
ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി വിരമിച്ച അധ്യാപകരെ ആദരിച്ചു. ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യാപകനായ എ. മൊയ്തീനിനെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. അധ്യാപകനും ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായ ഡെന്നിസ് തോമസ്, അധ്യാപകനും ലയണ്‍ ഡിസ്ട്രിക്ട് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.ജെ.ജോസ് എന്നിവരെ ആദരിച്ചു.
അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തങ്ങൾ തന്നെ നിർമിച്ച കാർഡുകളും പൂക്കളും നല്കി അധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പാൾ ഡോ. സന്തോഷ് കെ. പീറ്റർ അധ്യാപകദിന സന്ദേശം നൽകി. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിക്കടവ് റിട്ട. പ്രിൻസിപ്പൽ പി.എ. ജോർജിനെ വിദ്യാർഥികൾ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
വിരമിച്ച അധ്യാപകരായ കുഴിമണ്ണിൽ മേരിക്കുട്ടി, ചെമ്പിലകത്ത് ജോസഫ് എന്നിവരെ എകെസിസി വീടുകളിൽ എത്തി ആദരിച്ചു. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ മുക്കലിക്കാട്ട് പൊന്നാട അണിയിച്ചു. അസി. വികാരി ഫാ. തോമസ് പാണാക്കുഴി, ഗ്ലോബൽ അംഗം ബെന്നി പുതിയാംമ്പുറം എന്നിവർ പങ്കെടുത്തു.
പേരട്ട സെന്റ് ജോസഫ്സ് സ്കൂളിലെ പ്രധാന അധ്യാപികയേയും അധ്യാപകരേയും പഞ്ചായത്ത് അംഗം ബിജു വെങ്ങലാപ്പള്ളി ആദരിച്ചു.
കിളിയന്തറ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പാൾ എം.ജെ. വിനോദിനെ വിദ്യാർഥികളും എൻഎസ്എസ് വോളന്റിയർമാരും ചേർന്ന് ആദരിച്ചു. പിടിഎ പ്രസിഡന്റ് ജോമി ജോസ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .