പി​ക്ക​പ്പ് വാ​നി​ടി​ച്ച് ക​ട ത​ക​ർ​ന്നു : പ​ത്ര ഏ​ജ​ന്‍റ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Thursday, July 11, 2024 6:52 AM IST
വൈ​ക്കം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച പി​ക്ക​പ് വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ക​ട​യു​ടെ സ​മീ​പ​ത്ത് പ​ത്ര​ക്കെ​ട്ടെ​ടു​ക്കാ​ൻ​നി​ന്ന ദീ​പ​ക ഏ​ജ​ന്‍റ് എം.​ജെ. ജോ​സ് ത​ല​നാ​രി​ഴ​യ്ക്കു പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡ് ജം​ഗ്ഷ​നി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 5.30നാ​യി​രു​ന്നു അ​പ​ക​ടം. ജം​ഗ്ഷ​നി​ലെ നെ​ടും​ക​രി​യി​ൽ ജി​ജി ജേ​ക്ക​ബി​ന്‍റെ ക​ട​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. എം.​ജെ. ജോ​സി​ന്‍റെ സൈ​ക്കി​ൾ അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​നാ​യ ജോ​സി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സാ​ന്ത്വ​നി​പ്പി​ച്ചാ​ണ് സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്. സൈ​ക്കി​ൾ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​ത്ര​വി​ത​ര​ണ​വും മു​ട​ങ്ങി.

എ​റ​ണാ​കു​ള​ത്തു​നി​ന്നു പ​ത്ത​നാ​പു​ര​ത്തേ​ക്ക് ലോ​ഡു​മാ​യി പോ​യ പി​ക്ക​പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ടി​ഞ്ഞാ​റു​നി​ന്നും അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ടി​പ്പ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പി​ക്ക​പ്പ് വാ​ൻ വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു പ​റ​യു​ന്നു. വെ​ച്ചൂ​ർ-​ക​ല്ല​റ, വൈ​ക്കം-​വെ​ച്ചൂ​ർ റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.