കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​തി​നൂ​ത​ന ശ​സ്ത്ര​ക്രി​യ
Wednesday, July 10, 2024 11:45 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ ളജി​​ല്‍ അ​​തി​​നൂ​​ത​​ന ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യം. ജ​​ന്മ​​നാ​​യു​​ള്ള ഹൃ​​ദ​​യ​​ത്തി​​ലെ ദ്വാ​​ര​​മാ​​യ സൈ​​ന​​സ് വി​​നോ​​സ​​സ് എ​​എ​​സ്ഡി, കാ​​ര്‍​ഡി​​യോ​​ള​​ജി ഇ​​ന്‍റ​​ര്‍​വെ​​ന്‍​ഷ​​ണ​​ല്‍ പ്രൊ​​സീ​​ജി​​യ​​റി​​ലൂ​​ടെ അ​​ട​​ച്ചു. ആ​​ന്‍​ജി​​യോ​​പ്ലാ​​സ്റ്റി പോ​​ലെ താ​​ക്കോ​​ല്‍​ദ്വാ​​ര സു​​ഷി​​രം വ​​ഴി സ്റ്റെ​ന്‍റ് ഘ​​ടി​​പ്പി​​ച്ചാ​​ണ് ഇ​​ന്‍റ​​ര്‍​വെ​​ന്‍​ഷ​​ന്‍ ന​​ട​​ത്തി​​യ​​ത്. പാ​​ലാ സ്വ​​ദേ​​ശി​​നി​​യാ​​യ 42കാ​​രി​​ക്കാ​​ണ് ശ​സ്ത്ര​ക്രി​യ ന​​ട​​ത്തി​​യ​​ത്.

സാ​​ധാ​​ര​​ണ സ​​ങ്കീ​​ര്‍​ണ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ വ​​ഴി അ​​ട​​യ്ക്കു​​ന്ന ദ്വാ​​ര​​മാ​​ണ് നൂ​​ത​​ന ചി​​കി​​ത്സാ രീ​​തി​​യാ​​യ സ്റ്റെ​​ന്‍റ് ഉ​​പ​​യോ​​ഗി​​ച്ച് കാ​​ത്ത് ലാ​​ബി​​ല്‍ വ​​ച്ച് അ​​ട​​ച്ച​​ത്. ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ മു​​ഴു​​വ​​ന്‍ ടീം ​​അം​​ഗ​​ങ്ങ​​ളെ​​യും ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് അ​​ഭി​​ന​​ന്ദി​​ച്ചു. ഹൃ​​ദ​​യ​​ത്തി​​ല്‍ ജ​​ന്മ​​നാ​​യു​​ള്ള പ്ര​​ശ്ന​​മാ​​യ​​തി​​നാ​​ല്‍ പീ​​ഡി​​യാ​​ട്രി​​ക് കാ​​ര്‍​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച പ്രൊ​​സീ​​ജി​​യ​​ര്‍ ന​​ട​​ത്തി​​യ​​ത്. ‌ തീ​​വ്ര പ​​രി​​ച​​ര​​ണ​​ത്തി​​ന് ശേ​​ഷം രോ​​ഗി​​യെ ഡി​​സ്ചാ​​ര്‍​ജ് ചെ​​യ്തു.

പീ​​ഡി​​യാ​​ട്രി​​ക് കാ​​ര്‍​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലെ സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് പീ​​ഡി​​യാ​​ട്രി​​ക് കാ​​ര്‍​ഡി​​യോ​​ള​​ജി​​സ്റ്റ് ഡോ. ​​എ​​സ്.​​ആ​​ര്‍. അ​​നി​​ല്‍, അ​​സി. പ്ര​​ഫ.​ഡോ. ​ഹ​​രി​​പ്രി​​യ ജ​​യ​​കു​​മാ​​ര്‍, അ​​ന​​സ്തസ്റ്റിറ്റ് ഡോ. ​​കെ.​​എം. സ​​ജി, കാ​​ത്ത് ലാ​​ബ് ടെ​​ക്നീ​​ഷ​ന്‍ അ​​നു, സ​​ന്ധ്യ, ജ​​യി​​ന്‍, അ​​ന​​സ്തേഷ്യ ടെ​​ക്നീ​​ഷ​ന്‍ അ​​രു​​ണ്‍, സീ​​നി​​യ​​ര്‍ ന​​ഴ്സ് സൂ​​സ​​ന്‍ എ​​ന്നി​​വ​​രാ​​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത്.