വി​​ല്ലേ​​ജ് ലൈ​​ഫ് എ​​ക്‌​​സ്പീ​​രി​​യ​​ൻ​​സ് ടൂ​​ർ പാ​​ക്കേ​​ജ്
Sunday, July 28, 2024 4:40 AM IST
കോ​​ട്ട​​യം: കേ​​ര​​ള ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം മി​​ഷ​​ൻ സൊ​​സൈ​​റ്റി​​യു​​ടെ വൈ​​ക്കം വി​​ല്ലേ​​ജ് ലൈ​​ഫ് എ​​ക്‌​​സ്പീ​​രി​​യ​​ൻ​​സ് ടൂ​​ർ പാ​​ക്കേ​​ജു​​ക​​ൾ​​ക്ക് ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു. വൈ​​ക്ക​​ത്തി​​ന്‍റെ സം​​സ്‌​​കാ​​ര​​വും പാ​​ര​​മ്പ​​ര്യ​​വും ഗ്രാ​​മീ​​ണ ജീ​​വ​​നോ​​പാ​​ധി​​ക​​ളും കോ​​ർ​​ത്തി​​ണ​​ക്കി​​യാ​​ണ് പാ​​ക്കേ​​ജു​​ക​​ൾ.

വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നാ​​രം​​ഭി​​ച്ചു വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ഓ​​ർ​​മ​​ക​​ളു​​ള്ള വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് ശി​​ക്കാ​​ര വ​​ള്ള​​ത്തി​​ൽ യാ​​ത്ര ചെ​​യ്തു ഗ്രാ​​മീ​​ണ ജീ​​വ​​നോ​​പാ​​ധി​​ക​​ളാ​​യ ക​​യ​​ർ നി​​ർ​​മാ​​ണം, ഓ​​ല​​മെ​​ട​​യ​​ൽ, പാ​​യ നെ​​യ്ത്ത്, ക​​ള്ളു​​ചെ​​ത്ത്, ക​​ളി​​മ​​ൺ പാ​​ത്ര നി​​ർ​​മാ​​ണം എ​​ന്നി​​വ ക​​ണ്ട​​റി​​യ​​ൽ, മ​​റ​​വ​​ൻ​​തു​​രു​​ത്ത് ആ​​ർ​​ട്ട് സ്ട്രീ​​റ്റ് സ​​ന്ദ​​ർ​​ശ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പാ​​ക്കേ​​ജി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. 9633992977.