കു​ടും​ബ​ശ്രീ​യു​ടെ പു​തി​യ പ​ദ്ധ​തി; ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യി "ഉ​ജ്ജീ​വ​നം'
Sunday, July 28, 2024 11:51 PM IST
തൊ​ടു​പു​ഴ: അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ എ​ത്തി​ച്ച് അ​വ​രു​ടെ ദു​രി​ത​മ​ക​റ്റാ​ന്‍ പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍. ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് കു​ടും​ബ​ശ്രീ അ​തി​ദ​രി​ദ്ര​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന​ത്. ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ഏ​തെ​ങ്കി​ലും ഉ​പ​ജീ​വ​ന പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ല്‍ അ​തി​ദ​രി​ദ്ര​ത്തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ബോ​ധ്യ​മു​ള്ള കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി പ​ര​മാ​വ​ധി 50,000 രൂ​പ വ​രെ സ്റ്റാ​ര്‍​ട്ട് അ​പ് ഫ​ണ്ട് ന​ല്‍​കും.

2023-24 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ തു​ട​ങ്ങി​യ ഉ​ജ്ജീ​വ​ന​ത്തി​ലൂ​ടെ ജി​ല്ല​യി​ല്‍ 42 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 17,77,000 രൂ​പ​യു​ടെ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. വ​രു​മാ​ന​ദാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി സ്വ​യം പ​ര്യാ​പ്ത​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭ​വ​ന സ​ന്ദ​ര്‍​ശ​നം, പ​ദ്ധ​തി ത​യാ​റാ​ക്ക​ല്‍, സാ​ധു​താ പ​രി​ശോ​ധ​ന, മൊ​ബൈ​ല്‍ ആ​പ്പ് എ​ന്‍​ട്രി, വി​ദ​ഗ്ധ പ​രി​ശീ​ല​നം, സാ​മ്പ​ത്തി​ക ഹാ​യം അ​നു​വ​ദി​ക്ക​ല്‍ എ​ന്നീ ഘ​ട്ട​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക. അ​തി​ദാ​രി​ദ്ര്യ നിര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കു​ടും​ബ​ശ്രീ സോ​ഷ്യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്യൂ​ണി​റ്റി റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ കു​റ​ഞ്ഞ​ത് അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും ഒ​രു​വീ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ച് അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കേ​ട്ട​റി​ഞ്ഞ് ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി രേ​ഖ​പ്പെ​ടു​ത്തണം.

പി​ന്നീ​ട് കു​ടും​ബ​ശ്രീ മൈ​ക്രോ എ​ന്‍റ​ര്‍​പ്രൈ​സ​സ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​ത്. സ്റ്റാ​ര്‍​ട്ട്അ​പ്പ് ഫ​ണ്ടാ​യി വ്യ​ക്തി​ക​ള്‍​ക്ക് 50,000 രൂ​പ​യും ഗ്രൂ​പ്പു​ക​ള്‍​ക്ക് ഒ​രം​ഗ​ത്തി​ന് 50,000 എ​ന്ന രീ​തി​യി​ല്‍ പ​ര​മാ​വ​ധി 2,50,000 രൂ​പ​യു​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തി​നാ​യി എ​ന്‍​ആ​ര്‍​എ​ല്‍​എം ഫ​ണ്ടി​ല്‍​നി​ന്നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ഗാ​ര്‍​മെ​ന്‍റ്സ്, വു​ഡ് ക്രാ​ഫ്റ്റ് യൂ​ണി​റ്റ്, ആ​ട്, കോ​ഴി, മു​ട്ട​ക്കോ​ഴി, പ​ശു വ​ള​ര്‍​ത്ത​ല്‍, ത​യ്യ​ല്‍ യൂ​ണി​റ്റ്, തു​ണി​സ​ഞ്ചി നി​ര്‍​മാ​ണ യൂ​ണി​റ്റ്, ലോ​ട്ട​റി സ്റ്റാ​ള്‍, കി​യോ​സ്‌​ക്, പ​ല​ച​ര​ക്കു​ക​ട, പെ​ട്ടി​ക്ക​ട, കു​ട നി​ര്‍​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശീ​ല​നം വേ​ണ്ട​വ​ര്‍​ക്ക് ഇ​ത് ന​ല്‍​കും. ഉ​ജ്ജീ​വ​നം ര​ണ്ടാം​ഘ​ട്ട​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടുണ്ട്.