ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Sunday, July 28, 2024 4:40 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ൻ​ട്ര​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പും വോ​ട്ടെ​ണ്ണ​ലും ഉ​ൾ​പ്പെ​ടെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​വാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഭ​ര​ണ​സ​മി​തി അം​ഗം പി.​എ. ഷെ​മീ​ർ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ര​ണ​സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വാ​യ​ത്. വ്യാ​ജ വോ​ട്ടു​ക​ൾ ത​ട​യു​ന്ന​തി​ന് അം​ഗ​ങ്ങ​ൾ​ക്ക് ബാ​ങ്കി​ൽ​നി​ന്ന് ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൂ​ടാ​തെ കേ​ന്ദ്ര ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച മ​റ്റൊ​രു അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ​രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ വോ​ട്ട് ചെ​യ്യു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​ക്കാ​ര്യം വ​ര​ണാ​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.