ദേവാലയങ്ങളില്‌ ഊ​ട്ടു​തി​രു​നാ​ള്‌
Monday, July 29, 2024 1:40 AM IST
എ​രു​മ​പ്പെ​ട്ടി: മ​ര​ത്തം​കോ​ട് മേ​രി​മാ​ത പ​ള്ളി​യി​ലെ ഊ​ട്ടുതി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലാ​ണ് ഊ​ട്ടു​തി​രു​നാ​ള്‍. ഇ​ട​വ​ക വി​കാ​രി ഫാ. ​ന​വീ​ൻ മു​രി​ങ്ങാ​ത്തേ​രി കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. കൈ​ക്കാ​ര​ൻ​മാ​രാ​യ ജെ​യിം​സ് വ​ട​ക്ക​ൻ, കെ.​എ​സ്. ജോ​ൺ, ഊ​ട്ടു​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. സി​ജോ, വി.​ജെ. ജോ​ഷി, ര​ഞ്ചി മ​ണ്ടു​മ്പാ​ൽ, റോ​യ് അ​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ചേ​ർ​പ്പ്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്ത് നേ​ർ​ച്ച​ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ച്ചു. വി​ൻ​സെ​ന്‍റ് ഡി ​സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജി. റോ​ബ​ർ​ട്ട്, കെ.​ആ​ർ. പി​യൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.