ഭ​ര​ണ​ങ്ങാ​ന​ത്ത് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Sunday, July 28, 2024 4:41 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്താ​​ല്‍ ഭ​​ര​​ണ​​ങ്ങാ​​നം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​കും.

തി​​രു​​നാ​​ള്‍ ആ​​രം​​ഭി​​ച്ച​​തു​​മു​​ത​​ല്‍ നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നും അ​​ല്‍​ഫോ​​ന്‍​സാ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു. അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ജീ​​വി​​ച്ചു​​മ​​രി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്ക് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല റാ​​ലി​​യി​​ല്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​യു​​മാ​​യി അ​​നേ​​കാ​​യി​​ര​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ സം​​സ്‌​​കാ​​ര​​വേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത് ഏ​​താ​​നും ആ​​ളു​​ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ഇ​​ന്ന​​ലെ ആ ​​വി​​ശു​​ദ്ധ​​യു​​ടെ സ​​ന്നി​​ധി​​യി​​ലേ​​ക്ക് എ​​ത്തി​​യ​​ത് ജ​​ന​​സ​​മു​​ദ്ര​​മാ​​ണ്. കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളാ​​ലും പേ​​പ്പ​​ല്‍ പ​​താ​​ക​​ക​​ളാ​​ലും ദീ​​പാ​​ല​​ങ്കാ​​ര​​ങ്ങ​​ളാ​​ലും മ​​നോ​​ഹ​​ര​​മാ​​യ വീ​​ഥി​​യി​​ലൂ​​ടെ​​യാ​​ണ് മ​​ഠ​​ത്തി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി നീ​​ങ്ങി​​യ​​ത്. മ​​ഠ​​ത്തി​​ലേ​​ക്ക് അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം എ​​ത്തി​​ച്ച​​പ്പോ​​ള്‍ സ​​ന്യാ​​സി​​നി​​ക​​ള്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളേ​​ന്തി സ്വീ​​ക​​രി​​ച്ചു. ഫാ. ​​തോ​​മ​​സ് മ​​ധു​​ര​​പ്പു​​ഴ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ. ​​ജി​​ല്‍​സ​​ൺ മാ​​ത്യു ക​​ക്കാ​​ട്ടു​​പി​​ള്ളി​​ല്‍ വി​​സി സ​​ന്ദേ​​ശം ന​​ല്‍​കി. ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ ക​​ബ​​റി​​ട​​പ്പ​​ള്ളി​​യി​​ല്‍ സ​​മാ​​പി​​ച്ചു.

ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് ഇ​​ന്ന് പ്രധാന തിരുനാൾ

പു​​ല​​ര്‍​ച്ചെ 4.45ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന- തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ വൈ​​ദി​​ക​​ര്‍. ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ട്. 6.45 നേ​​ര്‍​ച്ച​​യ​​പ്പം വെ​​ഞ്ച​​രി​​പ്പ് -മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍. ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം- മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. 8.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍. 9.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​റ്റി​​യാ​​നി​​ക്ക​​ല്‍. 10.30ന് ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം (ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ല്‍)- ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി. 12.30ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​തോ​​മ​​സ് കു​​റ്റി​​ക്കാ​​ട്ട്. 3.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​അ​​ജോ ക​​ള​​ത്തി​​ല്‍ സി​​ആ​​ര്‍​എം. 4.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ.​​ജോ​​സ​​ഫ് തെ​​ങ്ങും​​പ​​ള്ളി. 5.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​ജോ​​ണ്‍ ചാ​​വേ​​ലി​​ല്‍. 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​തോ​​മ​​സ് ഓ​​ലാ​​യ​​ത്തി​​ല്‍. 7.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​ജോ​​ണ്‍ ക​​ണ്ണ​​ന്താ​​നം. 8.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ത്ത​​കി​​ടി​​യേ​​ല്‍. 9.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ​​ക്ക​​ര.