വേ​ഗ​ത്തി​ല്‍ സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കു​ക​ള്‍ ധ​രി​ച്ച് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് നേ​ടി പ​ത്തു​വ​യ​സു​കാ​ര​ൻ
Sunday, July 28, 2024 4:40 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ണ്ണു​ക​ള്‍ മൂ​ടി​ക്കെ​ട്ടി ഏറ്റ​വും വേ​ഗ​ത്തി​ല്‍ പ​ത്ത് സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കു​ക​ള്‍ ധ​രി​ച്ച് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് നേ​ടി പ​ത്തു​വ​യ​സു​കാ​ര​ൻ. വാ​ഴൂ​ര്‍ ടി​പി പു​രം ര​ണ്ടു​പ്ലാ​ക്ക​ല്‍ എ​ല്‍​ബി​ന്‍-​ലി​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നും വാ​ഴൂ​ര്‍ എ​സ്‌​വി​ആ​ര്‍​വി എ​ന്‍​എ​സ്എ​സ് സ്‌​കൂ​ളി​ലെ ആറാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ‌​യ ജോസു​കു​ട്ടി എ​ല്‍​ബി​നാ​ണ് റി​ക്കാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ​ത്.

ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​ണ് ജോ​സു​കു​ട്ടി. യു​ആ​ര്‍​എ​ഫ് ലോ​ക റി​ക്കാ​ര്‍​ഡിലും ടാ​ല​ന്‍റ് ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ലും ഈ ​മി​ടു​ക്ക​ന്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​നാ​യി പീരുമേ​ട് മ​രി​യ​ഗി​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ആ​ഗ്ര​ഹ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗി​ന്ന​സ് സു​നി​ല്‍ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​ന്ന​സ് ല​ത ആ​ര്‍. പ്ര​സാ​ദ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഗി​ന്ന​സ് ആ​ശ്വി​ന്‍ വാ​ഴു​വേ​ലി​ല്‍, വാ​ഴൂ​ര്‍ എ​ന്‍​എ​സ്എ​സ് സ്‌​കൂ​ള്‍ എ​ച്ച്എം കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി​യ​ത്.

ഇ​റ്റ​ലി​ക്കാ​ര​നാ​യ റോ​ക്കോ മെ​ര്‍​ക്കു​റി​യോ 2022ല്‍ 13.25 ​സെ​ക്ക​ന്‍​ഡി​ല്‍ സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡാ​ണ് ജോ​സു​കു​ട്ടി 11.56 സെ​ക്ക​ന്‍​ഡി​ല്‍ തി​രു​ത്തി​യ​ത്. ക​ണ്ണു​കെ​ട്ടി ബോ​ൾ ബാ​ല​ന്‍​സിം​ഗ്, വി​വി​ധ വ​സ്തു​ക്ക​ള്‍ തി​രി​ച്ച​റി​യു​ന്ന​ത്, ഷൂ ​പെ​യ​റിം​ഗ് എ​ന്നി​വ​യി​ലും വൈ​വി​ധ്യം നേ​ടി​യി​ട്ടു​ണ്ട്. ക​ണ്ണു​കെ​ട്ടി കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ഴ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് റി​ക്കാ​ര്‍​ഡ് ഇ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാണ് ജോ​സു​കു​ട്ടി. ജോ​സ​ഫൈ​ൻ എ​ൽ​ബി​ൻ, ജോ​ർ​ദാ​ൻ എൽബിൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.