പ്രീ ​മോ​ഡ​ൽ സ്‌​കൂ​ൾ ഇ​നി സ്മാ​ർ​ട്ട് ബാ​ല​വാ​ടി
Monday, July 29, 2024 4:16 AM IST
പെ​രു​മ്പാ​വൂ​ർ: രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച പ്രീ ​മോ​ഡ​ൽ സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ.​ടി. അ​ജി​ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു. രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച​ത്.

പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഏ​ക എ​സ്‌‌​സി ബ​ല​വാ​ടി​യാ​ണി​ത്. കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഗ​വ​ൺ​മെ​ന്‍റ് പ്രീ ​മോ​ഡ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.