എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ കി​​ട​​ങ്ങും വേ​​ലി​​യും നി​​ര്‍​മി​​ക്കും
Wednesday, July 10, 2024 11:45 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ന്യ​​മൃ​​ഗ​​ശ​​ല്യം രൂ​​ക്ഷ​​മാ​​യ എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ വ​​നം​​വ​​കു​​പ്പ് സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ന്നു. 46 കി​​ലോ​​മീ​​റ്റ​​റി​​ല്‍ സൗ​​രോ​​ര്‍​ജ വേ​​ലി​​യും 3.3 കി​​ലോ​​മീ​​റ്റ​​റി​​ല്‍ ആ​​ന ക​​ട​​ന്നു​​വ​​രാ​​ത്ത വി​​ധം ആ​​ഴ​​ത്തി​​ല്‍ കി​​ട​​ങ്ങും നി​​ര്‍​മി​​ക്കും. ന​​ബാ​​ര്‍​ഡി​​ന്‍റെ​​യും രാ​​ഷ്‌​ട്രീ​യ കൃ​​ഷി വി​​കാ​​സ് യോ​​ജ​​ന​​യു​​ടെ​​യും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തി​​ലാ​​ണ് സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍. ടെ​​ന്‍​ഡ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കി ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ സോ​​ളാ​​ര്‍ വേ​​ലി​​യും കി​​ട​​ങ്ങും നി​​ര്‍​മി​​ക്കാ​​നാ​​ണ് വ​​നം​​വ​​കു​​പ്പി​ന്‍റെ തീ​​രു​​മാ​​നം.
ന​​ബാ​​ര്‍​ഡി​​ന്‍റെ 3.50 കോ​​ടി സ​​ഹാ​​യ​​ത്തി​​ലാ​​ണ് 31 കി​​ലോ​​മീ​​റ്റ​​റി​​ല്‍ സൗ​​ര​​വേ​​ലി നി​​ര്‍​മി​​ക്കു​​ന്ന​​ത്.

കേ​​ര​​ള പോ​​ലീ​​സ് ഹൗ​​സിം​​ഗ് ക​​ണ്‍​സ്ട്ര​​ക്‌​ഷ​​ന്‍ കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ ചു​​മ​​ത​​ല​​യി​​ലാ​​യി​​രി​​ക്കും നി​​ര്‍​മാ​​ണം. ആ​​ന​​ശ​​ല്യം കൂ​​ടു​​ത​​ലു​​ള്ള ആ​​ഴു​​ത​​ക്ക​​ട​​വ്-​​കാ​​ള​​കെ​​ട്ടി (അ​​ഞ്ചു കി​​മീ), ക​​ണ്ട​​ങ്ക​​യം-​​മ​​ത​​മ്പ (16 കി​​മീ) മു​​റി​​ഞ്ഞ​​പു​​ഴ പ്ലാ​​ക്ക​​ത്ത​​ടം ആ​​ദി​​വാ​​സി കോ​​ള​​നി (10 കി​​മീ) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് സോ​​ളാ​​ര്‍​വേ​​ലി പ​​ണി​​യു​​ക.

ക​​ന്നാ​​ട്ട്ക​​വ​​ല-​​പ​​ന്നി​​വെ​​ട്ടും​​പാ​​റ (500 മീ​​റ്റ​​ര്‍), കൊ​​മ്പു​​കു​​ത്തി ആ​​ദി​​വാ​​സി കോ​​ള​​നി (ഒ​​രു കി​​മീ), മ​​ഞ്ഞ​​ള​​രു​​വി-​​കു​​ള​​മാ​​ക്ക​​ല്‍( 300 മീ​​റ്റ​​ര്‍) എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ് 51.7 ല​​ക്ഷം രൂ​​പ മു​​ട​​ക്കി കി​​ട​​ങ്ങ് നി​​ര്‍​മി​​ക്കു​​ക. രാ​ഷ്‌​ട്രീ​​യ കൃ​​ഷി വി​​കാ​​സ് യോ​​ജ​​ന സ​​ഹാ​​യ​​ത്തി​​ലാ​​ണ് 15.5 കി​​ലോ​​മീ​​റ്റ​​റി​​ല്‍ സൗ​​ര​​വേ​​ലി. മ​​ഞ്ഞ​​ള​​രു​​വി-​​മാ​​മ്പ​​ടി (ആ​​റ് കി​​മീ), കോ​​യി​​ക്കാ​​വ്-​​പാ​​യ​​സ​​പ്പ​​ടി (9.5) കി​​മീ​​റ്റ​​റി​​ലാ​​ണ് 1.5 കോ​​ടി ചെ​​ല​​വി​​ല്‍ ഇ​​തി​​ന്‍റെ നി​​ര്‍​മാ​​ണം.

കൂ​​ടാ​​തെ മാ​​മ്പ​​ടി മു​​ത​​ല്‍ പാ​​ക്കാ​​നം വ​​രെ 37.5 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ല്‍ കി​​ട​​ങ്ങും പ​​ണി​​യും. നി​​ല​​ത്തു മു​​ട്ടാ​​ത്ത വി​​ധം പ്ര​​ത്യേ​​ക പോ​​സ​​റ്റു​​ക​​ളി​​ല്‍ മൂ​​ന്നു മീ​​റ്റ​​ര്‍ തൂ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന സ്റ്റീ​​ല്‍ ക​​മ്പി​​ക​​ളി​​ലാ​​യി​​രി​​ക്കും സൗ​​രോ​​ര്‍​ജം പ്ര​​വ​​ഹി​​ക്കു​​ക. ആ​​ന​​ക​​ള്‍​ക്ക് ചെ​​റി​​യ ഷോ​​ക്ക് ല​​ഭി​​ക്കു​​ക​​യും കാ​​ട്ടി​​ലേ​​ക്ക് പി​​ന്തി​​രി​​യു​​ക​​യും ചെ​​യ്യു​​മെ​​ന്ന് വ​​നം​​വ​​കു​​പ്പ് വി​​ശ​​ദ​​മാ​​ക്കു​​ന്നു.