പു​ഴ​യോ​രം ബൈ​പാ​സി​ല്‍ പൂ​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു
Monday, July 29, 2024 9:32 PM IST
തൊ​ടു​പു​ഴ: പ്ര​കൃ​തി സം​ര​ക്ഷ​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത​ല​ക്കോ​ടം ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള കെ​സി​വൈ​എ​മ്മി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ പു​ഴ​യോ​രം ബൈ​പാ​സ് ശു​ചീ​ക​രി​ച്ച് പു​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ചെ​ടി ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​വൈ​എം മു​ത​ല​ക്കോ​ടം ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്ക​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​റി​യ​ക് മ​ഞ്ഞ​ക​ട​മ്പി​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റ്റെ​സ് മ​രി​യ, പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ ജ​യിം​സ് പൊ​ട്ട​നാ​നി​ക്ക​ല്‍, ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള ആ​റ് ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നാ​യി മു​പ്പ​തോ​ളം പേ​ര്‍ പങ്കെ​ടു​ത്തു.