റ​വ​ന്യു അ​സം​ബ്ലി​യി​ൽ പൂ​ഞ്ഞാ​റി​ന്‍റെ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് എം​എ​ൽ​എ
Wednesday, July 10, 2024 10:29 PM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ അ​സം​ബ്ലി​യി​ൽ ഉ​ന്ന​യി​ച്ചു. മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന റ​വ​ന്യു അ​സം​ബ്ലി​യി​ല്‍ ഉ​ന്ന​ത റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.
പൂ​ഞ്ഞാ​ര്‍ താ​ലൂ​ക്ക്, മു​ക്കൂ​ട്ടു​ത​റ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം, ഈ​രാ​റ്റു​പേ​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം എ​ന്നി​വ ച​ര്‍​ച്ച ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സി​നു സ്ഥ​ലം ല​ഭ്യ​മാ​ക്കു​ക, പൂ​ഞ്ഞാ​ര്‍ ന​ടു​ഭാ​ഗം സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

വാ​ഗ​മ​ണ്‍ റോ​ഡ് വീ​തികൂ​ട്ട​ല്‍, ഇ​ട​ക്കു​ന്നം മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ്, മാ​ര്‍​മ​ല ഹൈ​ഡ്രോ ഇ​ല​ക്‌​ട്രി​ക്ക​ല്‍ പ്രോ​ജ​ക്‌​ട്, പി​ണ്ണാ​ക്ക​നാ​ട് 33 കെ.​വി സ​ബ്‌​സ്റ്റേ​ഷ​ന്‍, ഈ​രാ​റ്റു​പേ​ട്ട ബൈ​പാ​സ് സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക, പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലെ പ​ട്ട​യ ഉ​ട​മ​ക​ള്‍​ക്ക് ന​ട്ട​തും കി​ളി​ര്‍​ത്തു വ​ന്ന​തു​മാ​യ വൃ​ക്ഷ​ങ്ങ​ള്‍ വെ​ട്ടി​യെ​ടു​ക്കാ​ന്‍ അ​വ​കാ​ശം ന​ല്‍​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ക എ​ന്നി​വ​യും മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.