പു​സ്ത​ക​ത്തൊ​ട്ടി​ലുമായി ചെമ്മലമറ്റം സ്കൂൾ
Wednesday, July 10, 2024 10:29 PM IST
ചെ​മ്മ​ല​മ​റ്റം: വാ​യ​നവാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ ഒ​രു​ക്കി​യ പു​സ്ത​ക​ത്തൊ​ട്ടി​ൽ ശ്ര​ദ്ധ​യ​മാ​കു​ന്നു.

വാ​യി​ക്കൂ, വാ​യ​ന​യി​ലൂ​ടെ വള​രൂ എ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​ണ് പു​സ്ത​ക​ത്തൊ​ട്ടി​ൽ ഒ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജ​ന്മ​ദി​നം, ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​റ്റ് ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കു പ​ക​രം പു​സ്ത​ക​ങ്ങ​ൾ തൊ​ട്ടി​ലി​ൽ നി​ക്ഷേ​പി​ക്കും.

പു​സ്ത​ക​ത്തൊ​ട്ടി​ലി​ൽ ഇ​ടു​ന്ന പു​സ്ത​ക​ങ്ങ​ൾ ക്ലാ​സു​ക​ൾ വ​ഴി കൈ​മാ​റാ​നും വി​ശാ​ലാ​മാ​യ ഒ​രു ലൈ​മ്പ്ര​റി​ക്ക് രൂ​പം ന​ൽ​കാ​നും ഇ​തുവഴി ക​ഴി​യു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബെ​റ്റ് തോ​മ​സ് പ​റ​ഞ്ഞു.

മ​ല​യാ​ളം അ​ധ്യാ​പ​ക​രാ​യ ജി​ജി ജോ​സ​ഫ്, സി​സ്റ്റ​ർ ജൂ​ബി തോ​മ​സ്, ബി​നി​മോ​ൾ മാ​ത്യു, സി​സ്റ്റ​ർ ഡീ​നാ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കുന്നു.